Malayalam Articles

വിദ്യാഭ്യാസ വാണിഭം
Published on Wed, 02/22/2012 – Madhyamam News
ായിക്കര ബാബു
സ്വാശ്രയ കോളജുകള്‍ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയമൂല്യശോഷണത്തെപ്പറ്റി കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയപരാമര്‍ശം ശ്രദ്ധേയവും സമൂഹ മനഃസാക്ഷിയെതൊട്ടുണര്‍ത്തുന്നതുമായി. വാണിജ്യത്വരയോടെ ജന്മംകൊണ്ടസ്ഥാപനങ്ങളില്‍നിന്ന് പുറത്തേക്കുവരുന്ന പ്രഫഷനലുകള്‍ മൂലമുള്ളവിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെ നേര്‍ക്കാണ് ഉന്നത നീതിപീഠംവിരല്‍ചൂണ്ടിയത്. വിദ്യ പണംകൊടുത്ത് വാങ്ങുന്ന ജീര്‍ണതമലയാളിയുടെ പഠനനിലവാരത്തിലുംജീവിതക്രമങ്ങളിലുമുണ്ടാക്കിയ വിള്ളല്‍ വിളിച്ചറിയിക്കുന്നതായിപരാമര്‍ശം.
വിദ്യാഭ്യാസത്തിന് ഉന്നത ലക്ഷ്യങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങളുമാണ്ലോകം കല്‍പിച്ചിട്ടുള്ളത്. 'ചീനയില്‍ പോയെങ്കിലും വിദ്യഅഭ്യസിക്കൂ' എന്നാണ് പ്രവാചകനായ മുഹമ്മദ് നബിനൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മനുഷ്യരാശിയോട് ആഹ്വാനം ചെയ്തത്. 'സത്യം കണ്ടെത്തലാണ് വിദ്യാഭ്യാസം' എന്ന സോക്രട്ടീസിന്റെനിര്‍വചനത്തിന് പക്ഷേ, ഇവിടെ വാണിജ്യവത്കരണത്തിന്റെപരിണാമമെന്നവണ്ണം അസത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയുംചമല്‍ക്കാരങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. 'പണത്തിനുമേല്‍ പരുന്തുംപറക്കില്ലെ'ന്ന പഴമൊഴി അന്വര്‍ഥമാക്കിയും ചട്ടങ്ങള്‍കൈയാളുന്നവരെ നോക്കുകുത്തികളാക്കിയുമുള്ള ധനാധിപത്യംനമ്മുടെ വിദ്യാഭ്യാസ മേഖലയെ മാരകരോഗങ്ങളുടെപിടിയിലെത്തിച്ചിരിക്കുന്നു. കേരളീയ സമൂഹത്തില്‍ ഇതുണ്ടാക്കിയനാശനഷ്ടം, കേവലം കണക്കെടുപ്പില്‍ ഒതുങ്ങുന്നതല്ല. എല്‍.കെ.ജി മുതല്‍പ്രഫഷനല്‍ കോഴ്സുകളില്‍ വരെ, ലിഖിത നിയമംപോലെവര്‍ഷങ്ങളായി തുടരുന്ന ദുര്‍നടപ്പിന് മാപ്പുസാക്ഷികളാകാന്‍വിധിക്കപ്പെട്ടവരാണ് നാം.
ചരിത്രഗതിയില്‍ രാജ്യത്തെയും ജനതയെയും സമുദ്ധരിക്കേണ്ടനിയാമകശക്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. നിര്‍ഭാഗ്യവശാല്‍,നമ്മുടെ വിദ്യാഭ്യാസ വാണിഭക്കാര്‍ ഇവയെവിജ്ഞാനോല്‍പാദനത്തില്‍നിന്ന് സമ്പത്തുല്‍പാദന കേന്ദ്രങ്ങളാക്കിതരംതാഴ്ത്തിയിരിക്കുന്നു. പത്തുശതമാനത്തിന് താഴെ മാത്രംകുട്ടികളെ വിജയിപ്പിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ്കോളജുകള്‍തന്നെയാണ് ഇതിന്റെ നേര്‍സാക്ഷി. രക്ഷാകര്‍ത്താക്കളുംവിദ്യാര്‍ഥികളും ഇവര്‍ക്ക് ഭീമമായ ഡെപ്പോസിറ്റ് തുകക്കും പലതരംഫീസിനത്തിലുള്ള കൊള്ളക്കുമുള്ള വേട്ടപ്പക്ഷികള്‍ മാത്രം. 'വിദ്യാധനംസര്‍വധനാല്‍ പ്രധാനം' എന്ന മഹദ്വചനത്തെ ഇക്കൂട്ടര്‍'വിദ്യാകച്ചവടം സര്‍വകച്ചവടത്താല്‍ പ്രധാനം' എന്ന്രൂപാന്തരപ്പെടുത്തിയിരിക്കുന്നു. പത്തു പുത്തനുള്ള ആര്‍ക്കുംതന്നിഷ്ടംപോലെ വിദ്യാലയങ്ങള്‍ നടത്താം, അയോഗ്യര്‍ക്ക്അധ്യാപകരാകാം, മതിയായ മാര്‍ക്കില്ലെങ്കിലും പ്രവേശം നേടാംതുടങ്ങിയ 'വാണിജ്യവത്കരണ നീതി' കാടത്തമാണ്. ഇത്തരംവഴക്കങ്ങള്‍ വിദ്യാഭ്യാസരീതിയിലെ നന്മയുടെ പ്രകാശംകെടുത്തിയിരിക്കുന്നു.
മാനവവികാസമെന്ന പരമമായ ലക്ഷ്യത്തില്‍നിന്ന് വിട്ടുമാറികലാശാലകള്‍ സ്ഥാപിത താല്‍പര്യക്കാരുടെ ഫാഷിസ്റ്റ് അജണ്ടകള്‍നടപ്പാക്കാനുള്ള സമുച്ചയങ്ങളാക്കി മാറ്റപ്പെടുന്നത് ശുഭലക്ഷണമല്ല.വിശുദ്ധമായ ജ്ഞാനകേന്ദ്രങ്ങള്‍ പണക്കൊയ്ത്തിനുള്ള'ചാകര'കളാകാന്‍ പാടില്ല. കോടികളുടെ തിരിമറി നടക്കുന്ന'ഹവാല'കളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തരംതാഴുന്നത്സാംസ്കാരിക കേരളത്തിന്റെ ശവക്കുഴി തോണ്ടലാകും.
സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ മിക്കതിന്റെയും അവസ്ഥ'പരിതാപകരം' എന്നാണ് ഹൈകോടതിയുടെതന്നെനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെവെളിപ്പെടുത്തല്‍. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രവേശംനല്‍കിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളെ കണ്ടെത്തിയസുപ്രീംകോടതി വിധി ഞെട്ടിക്കുന്നതായി. ഇവരുടെ കൈകളില്‍പന്താടപ്പെടുന്ന മനുഷ്യജീവനെ ഓര്‍ത്തുള്ള ഭയപ്പാടില്‍ കേരളംവിറങ്ങലിച്ചുനില്‍ക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെഅനാരോഗ്യപ്രവണതകള്‍ക്കുള്ള ദൃഷ്ടാന്തമാണ് അടുത്തകാലത്ത്പ്രസിദ്ധീകരിച്ച, തോല്‍വികൊണ്ട് സമൃദ്ധമായ ഡെന്റല്‍പരീക്ഷാഫലങ്ങള്‍. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന്രോഗികളും ഇല്ലാത്ത സ്വാശ്രയസ്ഥാപനങ്ങള്‍ ആരോഗ്യവിദ്യാഭ്യാസത്തിന്റെ അടിവേര് തോണ്ടുന്നതാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരമില്ലാത്ത പ്രഫഷനലുകളെനിര്‍മിക്കുന്ന മൂന്നാംകിട ഫാക്ടറികളാകുന്നത് ക്രൂരമായവിനോദമാണെന്ന് പറയാതെ വയ്യ. ഏതു വിദ്യാഭ്യാസപദ്ധതിയുടെയും വിജയം കെട്ടുറപ്പുള്ള, മികവുറ്റ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. ഇത്തരം സ്ഥാപനങ്ങളുടെപോരായ്മ ഈ രംഗത്തെ സ്വപ്നപദ്ധതികളെപ്പോലുംപരാജയപ്പെടുത്തുന്നതായി. വിദ്യയുമായി പുലബന്ധമില്ലാത്തഒരുകൂട്ടര്‍ ധനാഗമനത്തിനും സോഷ്യല്‍ സ്റ്റാറ്റസിനും വേണ്ടിവിദ്യാലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ വേറൊരുകൂട്ടര്‍ ഇതേ മനസ്സുമായിതീര്‍ത്തും അയോഗ്യരായ തങ്ങളുടെ മക്കളെ വിവാഹമാര്‍ക്കറ്റില്‍മൂല്യം വര്‍ധിപ്പിക്കാനായി ഡോക്ടറും എന്‍ജിനീയറുമാക്കാനുള്ളതത്രപ്പാടിലും. ഇത്തരം അധമവാസനകളാണ് വിദ്യാഭ്യാസത്തെവഴിതെറ്റിയുള്ള മാര്‍ഗങ്ങളിലേക്ക് നയിക്കുന്നതും.
കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്ന,മത്സ്യവിപണനത്തിലേര്‍പ്പെട്ടിരുന്ന സുഹൃത്ത് അതുപേക്ഷിച്ച്പ്രഫഷനല്‍ വിദ്യാലയം 'തട്ടിക്കൂട്ടിയ'പ്പോള്‍ പറഞ്ഞത്'മാന്യതയുള്ളതും' എളുപ്പത്തില്‍ ലാഭം കിട്ടുന്നതുമായ ബിസിനസ്എന്നാണ്. വിദ്യാഭ്യാസ മേഖലയെ സാമ്പത്തിക നേട്ടത്തിനുംസാമുദായിക മേധാവിത്വത്തിനുമുള്ള വിളഭൂമിയായി കാണുന്നസമകാലിക ചിന്തയുടെ മറയില്ലാത്ത വാക്കുകള്‍. വിദ്യാഭ്യാസപ്രബുദ്ധതയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവരുടെകൈയില്‍ ചാരക്കൂനകള്‍ മാത്രമായിരിക്കുന്നു ഈ മേഖല.
95 ശതമാനം രക്ഷാകര്‍ത്താക്കളും തൊഴില്‍ ലഭിക്കാന്‍സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് കെട്ടുതാലി-കിടപ്പാടങ്ങള്‍പണയപ്പെടുത്തിയും കടംവാങ്ങിയും ലക്ഷങ്ങള്‍ നല്‍കി സ്വാശ്രയസ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നത്. പക്ഷേ, പരിമിതികള്‍ക്കുള്ളില്‍കാലം കഴിക്കുന്ന വിദ്യാര്‍ഥി, വിജയിച്ചോ പരാജയപ്പെട്ടോപുറത്തുവരുമ്പോഴേക്കും പഠിച്ച പണിക്ക് പറ്റാത്തവനായിമാറിക്കഴിഞ്ഞിരിക്കും. അവസരങ്ങളുണ്ടായിട്ടും ഒന്നാംകിടക്കാരെലഭിക്കാതിരിക്കുകയും ഗുണമേന്മയില്ലാത്തവരുടെ എണ്ണംക്രമാതീതമായി പെരുകുകയും ചെയ്യുന്നതാണ് പ്രഫഷനല്‍വിദ്യാഭ്യാസരംഗത്ത് ഇന്ന് കണ്ടുവരുന്ന വൈരുധ്യം. മികവിന്മുന്‍തൂക്കം നല്‍കുന്ന ഐ.ടി സ്ഥാപനങ്ങള്‍ നടത്തുന്നകൂടിക്കാഴ്ചയില്‍ നമ്മുടെ കുട്ടികളില്‍ രണ്ടുശതമാനത്തിനുപോലുംസെലക്ഷന്‍ ലഭിക്കുന്നില്ല. മറുവശത്ത്, എല്‍.ഡി ക്ളര്‍ക്,കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക്നടത്തുന്ന പരീക്ഷകളില്‍ എസ്.എസ്.എല്‍.സിക്കാരുമായി മത്സരിച്ച്പുറന്തള്ളപ്പെടുന്ന എന്‍ജിനീയറിങ് ബിരുദധാരികളുടെ എണ്ണംപരിതാപകരമാംവണ്ണം വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു. ഇത്തരത്തില്‍അധികപ്പറ്റാകുന്നവരുടെ എണ്ണം പെരുപ്പിക്കുന്ന പ്രഫഷനല്‍വിദ്യാലയങ്ങള്‍ സാമൂഹിക ബാധ്യതകളായും കലാശിക്കുന്നു.
നമ്മുടെ പ്രഫഷനല്‍ ബിരുദധാരികളില്‍ സംസ്ഥാന വികസനത്തിന്മുതല്‍ക്കൂട്ടാകുന്നവര്‍ അഞ്ചുശതമാനത്തിന് താഴെ മാത്രം. 15ശതമാനത്തിനുപോലും ജോലി ലഭിക്കുന്നില്ല. എന്‍ജിനീയറിങ്സീറ്റുകളുടെ എണ്ണം 30,000 കടന്ന് സംസ്ഥാനത്തിന് സങ്കീര്‍ണമായതൊഴിലില്ലായ്മാ പ്രശ്നത്തിന് ഭാരമേറ്റുന്ന ദുര്‍ഗതിയാണ്ഇതുണ്ടാക്കുന്നത്. കുട്ടികളെ എന്‍ജിനീയറും ഡോക്ടറുമാക്കാന്‍മോഹിച്ച് ലക്ഷങ്ങള്‍ മുടക്കി മോഹഭംഗം സംഭവിച്ചരക്ഷാകര്‍ത്താക്കളും അര്‍ഹമായ ജോലി ലഭിക്കാതെ വഴിതെറ്റുന്നയുവാക്കളും ഇന്ന് നിത്യക്കാഴ്ചകള്‍.  അഞ്ചുവര്‍ഷമായിതൊഴിലില്ലാത്തവരുടെ സംഖ്യ പ്രതിവര്‍ഷം ഒരുലക്ഷം കണ്ട് വളരുന്നസംസ്ഥാനത്ത് ഇതിലേക്ക് മുതല്‍ക്കൂട്ടാനായി കുറെ പ്രഫഷനല്‍ബിരുദധാരികളെ ആവശ്യമുണ്ടോ എന്ന് ചര്‍ച്ചചെയ്യപ്പെടണം.
അതേസമയം, ഒട്ടേറെ സാധ്യതകളുള്ള ഇന്റഗ്രേറ്റഡ്ബയോടെക്നോളജി പോലുള്ള കോഴ്സുകള്‍ക്ക് നാം വേണ്ടത്രപ്രാധാന്യം കല്‍പിക്കുന്നില്ല. പഴഞ്ചന്‍ കോഴ്സുകളും ഒഴിഞ്ഞസീറ്റുകളുമായി ഇഴഞ്ഞുനീങ്ങുന്ന നമ്മുടെ കാര്‍ഷികസര്‍വകലാശാലയുടെ കുതിപ്പ് ഇന്നും തുടങ്ങിയേടത്തുതന്നെ.മറുവശത്ത്, ന്യൂ ജനറേഷന്‍ കോഴ്സുകള്‍കൊണ്ട് സമ്പന്നമായ ഇതരദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളില്‍പ്രവേശത്തിനായി മലയാളി വിദ്യാര്‍ഥികളുടെ തിക്കും തിരക്കും.കടുത്ത പ്രതിസന്ധിയിലും 50 ശതമാനത്തിലധികം തൊഴിലവസരങ്ങള്‍നല്‍കുന്ന നമ്മുടെ കാര്‍ഷിക മേഖലയെ ആധുനിക സാങ്കേതികമാര്‍ഗങ്ങള്‍കൊണ്ട് വികസിപ്പിക്കാന്‍ കഴിയുന്നുമില്ല. ഇതാണ്മനോഭാവമെങ്കില്‍ വാള്‍സ്ട്രീറ്റുകള്‍ നമ്മുടെ മണ്ണിലുംഉദയംകൊള്ളുന്ന കാലം വിദൂരമല്ല.
ലോകോത്തര നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനംപോലുമില്ലാത്ത കേരളം അതേക്കുറിച്ച് ചിന്തിക്കാതെ കൂടുതല്‍സ്വാശ്രയ സ്ഥാപനങ്ങള്‍ പടച്ചിറക്കാന്‍ പഴുതുകള്‍ തേടുന്നത്ആത്മഹത്യാപരമാണ്. എവിടെയും അതിസമര്‍ഥരെ തേടുന്നആധുനികയുഗത്തില്‍ ഒന്നാംകിടക്കാരെ വാര്‍ത്തെടുക്കുന്ന ഒന്നാംനിരസ്ഥാപനങ്ങളാണ് നമുക്കിനി ആവശ്യം. ഐ.ഐ.ടിക്ക് വേണ്ടിയുള്ളമുറവിളിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ കണ്മുന്നില്‍തന്നെയുള്ള'കുസാറ്റി'ന്റെ അനുകൂലഘടകങ്ങള്‍ പ്രയോജനപ്പെടുത്തി 'ഐ.ഐ.ടി'എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സന്നദ്ധമാകണം.
മാനേജ്മെന്റുകള്‍ നഷ്ടം സഹിച്ച് സ്വാശ്രയ സ്ഥാപനങ്ങള്‍നടത്തണമെന്ന് ആരും പറയുന്നില്ല. 'കൂടിയ ഫീസും കുറഞ്ഞ വിദ്യയും'എന്ന കുടിലതന്ത്രത്തിനാണ് മാറ്റമുണ്ടാകേണ്ടത്. ആരോടുംബാധ്യതയില്ലാതെയും സര്‍ക്കാറിനെ വെല്ലുവിളിച്ചുംപ്രവര്‍ത്തിക്കുന്ന ഏതുതരം സ്വകാര്യ വിദ്യാലയങ്ങള്‍ക്കുംകടിഞ്ഞാണിട്ടേ മതിയാകൂ. സമൂഹത്തോട് കടപ്പെട്ടിരിക്കുന്ന ഇത്തരംസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കെട്ടുകളില്ലാത്ത 'സോഷ്യല്‍ഓഡിറ്റിങ്ങി'ന് വിധേയമാക്കാനുള്ള നടപടി അടിയന്തരമായി വേണം.പ്രവേശം, ഫീസ്, ശമ്പളം, അധ്യാപകരുടെ യോഗ്യത എന്നീകാര്യങ്ങളില്‍ ഇന്ന് കാണപ്പെടുന്ന പഴുതുകള്‍ പൂര്‍ണമായുംഅടക്കണം. സംവരണതത്ത്വം പാലിച്ച് പ്രവേശം തീര്‍ത്തുംമെറിറ്റടിസ്ഥാനത്തിലാകണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നമുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പും നാമമാത്രമായപലിശയോടെയുള്ള വായ്പകളും വിതരണംചെയ്യുന്ന സര്‍ക്കാര്‍സംവിധാനങ്ങളും ഉണ്ടാകണം. ഇക്കാര്യത്തില്‍ പലിശരഹിതബാങ്കിങ്ങിന്റെ സേവനം തേടാവുന്നതാണ്. സര്‍വസ്വാതന്ത്രൃത്തോടെവിഹരിക്കുന്ന പൂച്ചക്ക് ആര് മണികെട്ടും? ഈ ഈജിയന്‍തൊഴുത്തിന്റെ ശുദ്ധീകരണ ചര്‍ച്ചകളില്‍ ഉത്തരം കിട്ടേണ്ട ചോദ്യവുംഇതുതന്നെ.
(മുന്‍ പി.എസ്.സി
മെംബറാണ് ലേഖകന്‍)


***********************************************************************************

വിദ്യാഭ്യാസ വായ്പ്പയും ആത്മഹത്യകളും
ചുറ്റുവട്ടം - ശ്രീപാര്‍വതി  on Mangalam News

കഴിഞ്ഞയാഴ്ച്ച കേരളം വിറച്ചത് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് മുന്നിലാണ്. കേരളത്തിനു പുറത്ത് ഒരു സ്വകാര്യ കോളേജില്‍ ബി എസ് സി നഴ്സിങ്ങ് വിദ്യാര്‍ത്ഥിയായ ശ്രുതിയാണ്, ഒരു തുള്ളി വിഷത്തില്‍ സ്വയം അവസാനിപ്പിച്ചത്. അതിന്‍റെ കാരണം നാളുകളേറെയയി കേരളത്തില്‍ പുകഞ്ഞു പുകഞ്ഞ് നില്‍ക്കുന്ന ഒരു പ്രശ്നത്തിലേയ്കാണ്, വിരല്‍ ചൂണ്ടുന്നത്. പരിഷ്കരിക്കാത്ത വിദ്യാഭ്യാസ വായ്പാ നയം. ഒന്നാം വര്‍ഷം അഡ്മിഷന്‍ സമയത്ത് ലോണിന്, അപേക്ഷിച്ചിരുന്നു ശ്രുതി, പക്ഷേ അമ്മയുടെ പേരിലെടുത്ത് മറ്റൊരു വായ്പ വഴിമുടക്കിയെങ്കിലും അത് പിന്നീട് അടച്ചു തീര്‍ത്തെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ സമ്മതിക്കുന്നു. എന്നിട്ടും ബാങ്ക് അധികൃതര്‍ വായ്പ നല്‍കാന്‍ തയ്യാറായില്ലത്രേ. പിന്നീട് എവിടുന്നൊക്കെയോ പൈസ മറിച്ചെടുത്ത് ഒന്നാം വര്‍ഷം കഴിഞ്ഞു കൂടിയെങ്കിലും അതിലും ഭീകരാവസ്ഥയില്‍ രണ്ടാം വര്‍ഷത്തെ ഫീസ് മുന്നില്‍ വന്നപ്പോള്‍ വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അപമാന ഭയവും പഠിക്കാന്‍ കഴിയാത്തതിലുള്ള വിഷമവുമാണ്, ശ്രുതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. കഥ അവിടെ വരെയേ വായിക്കുന്നവര്‍ കെള്‍ക്കൂ, ഇതിന്‍റെ പിന്നാമ്പുറക്കഥകള്‍ വളരെ വിചിത്രവും ചിന്തനീയവുമാണ്.

വര്‍ഷം തോറും പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്, പത്താം ക്ലാസ്സും പ്ലസ് ടുവും കഴിഞ്ഞ് ഇറങ്ങുന്നത്. അതില്‍ തന്നെ മുക്കാല്‍ ശതമാനത്തോളം പേര്‍ തിരഞ്ഞെടുക്കുന്നത് ജോലി കിട്ടാനുള്ള സൌകര്യം നോക്കി, പ്രൊഫഷണല്‍ കോഴ്സുകളും. വലിയ സാമ്പത്തിക നിലവാരത്തിലുള്ളവര്‍ എത്ര കാശും മുടക്കി, മെഡിസിനും എഞ്ചിനീയ്യറിങ്ങിനും പോകുമ്പോള്‍ സാമ്പത്തിക ഭദ്രതയില്ലാത്ത വീട്ടിലെ കുട്ടികള്‍ കൂടുതല്‍ പേരും പോകുന്നത് നുഴ്സിങ്ങിനാണ്. കേരളത്തിനു പുറത്ത് നഴ്സിങ്ങ് സ്കൂളുകള്‍ക്ക് ഇതൊരു ചാകരയാണ്, മെറിറ്റില്‍ കേരളത്തില്‍ സീറ്റ് ലഭിക്കാത്ത കുട്ടികള്‍ക്കു വരെ അവിടങ്ങളില്‍ ഏജന്‍റുമാര്‍ മുഖേന സീറ്റ് ഉരപ്പാക്കാം. കുട്ടിയ്ക്ക് അഡ്മിഷന്‍ കിട്ടിയ സന്തോഷത്തില്‍ കഴിയുന്ന മാതാപിതാക്കളെ നോക്കി പല്ലിളിച്ചു കാട്ടി ഉറ്റനെയെത്തും അധിക നികുതി പോലെ, തൊട്ടതിനും തൊറ്റാത്തതിനുമൊക്കെ കനത്ത ഫീസ്. പെട്ടു പോയാല്‍ പിന്നെ നിവൃത്തിയില്ല. പണം നല്‍കേണ്ടി വരും.അപ്പോള്‍ മാതാപിതാക്കളുടെ മുന്നിലുള്ള ഏക വഴി ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുന്നതു തന്നെ.

ഇനി വിദ്യാഭ്യാസ വായ്പയെ കുറിച്ച് അല്‍പ്പം, രേഖകള്‍ ഈടു വച്ച് വായ്പ്പയെടുക്കുമ്പോള്‍ പഠിച്ചിച്ചിറങ്ങി ഒരു വര്‍ഷത്തിനകം, അല്ലെങ്കില്‍ ജോലി കിട്ടിയുടനെ ആണ്, വായ്പയുടെ തിരിച്ചടവ് തുടങ്ങുന്നത്. അതും പന്ത്രണ്ട്, മുതല്‍ പതിഞന്ച് ശതമാനം പലിശയില്‍ . പക്ഷേ കഷ്ടകാലത്തിന്, പ്രൊഫഷണല്‍ കോഴ് പഠിച്ചിറങ്ങിയ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ജോലി കിട്ടാതെ നെട്ടോട്ടമോടുന്ന ഒരു അവസ്ഥയില്‍ എങ്ങനെ ഈ ലോണുകള്‍ അടച്ചു തീര്‍ക്കും? ഈ അടുത്ത കാലത്ത് സേക് എഡ്യുക്കേഷന്‍ കമ്മറ്റി നടത്തിയ വിവരണ ശേഖരണത്തില്‍ കണ്ടെത്തിയ വസ്തുത ശ്രദ്ധിക്കപ്പേടേണ്ടതാണ്, ഇതിനോടകം പല ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയിനത്തില്‍ നല്‍കിയ തുക പതിനായിരം കോടി കഴിഞ്ഞു, എന്നാല്‍ കിട്ടാനുള്ളതോ ഏതാണ്ട്, 500 കോടിയടുത്ത്. ഈ പലിശ കാരണം പട്ടിണിയിലായിപ്പോയ കുടുംബങ്ങളുടെ തകര്‍ച്ച മറ്റൊന്ന്. വര്‍ഷം തോറും വായ്പയെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്, എന്നാല്‍ അതിന്, ആനുപാതികമായി അതിന്‍റെ തിരിച്ചടവ് നടക്കുന്നുമില്ല, അപ്പോള്‍ പിന്നെ വായ്പ്പ നല്‍കാത്തതിന്‍റെ പേരില്‍ ഒരു ബാങ്കിനെ എങ്ങനെ കുറ്റം പറയാനാകും? ധനകാര്യ സ്ഥാപനങ്ങളായ ബാങ്കുകളുടെ പ്രധാന വരുമാന ശ്രോതസ്സ് വായ്പകളാണെന്നിരിക്കേ, എങ്ങനെ ഇത്തരം പ്രവര്‍ത്തികള്‍ അനുകൂലിക്കാനാകും?

മാറേണ്ടത് ബാങ്ക് അധികൃതരല്ല, നമ്മുടെ സ്വകാര്യ വിദ്യാഭ്യാസ നയമാണ്. പ്രൊഫഷണല്‍ കോഴ്സായ നഷ്സിങ്ങപ്ഠിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഇന്ന് ജോലി ചെയ്യുന്നത് കേരളത്തില്‍ വളരെ തുച്ഛമായ വേതനത്തിലാണ്, ശപള പരിഷകരണത്തിനായി അവര്‍ നിലവിളിയ്ക്കുന്നുമുണ്ട്, പക്ഷേ അധികൃതര്‍ കണ്ണടച്ചിരുട്ടാക്കുന്നതു കാരണം അവരുടെ അവകാശങ്ങളെ ആരും കാണാതെ പോകുന്നു. എഞ്ചിനീയറിങ്ങ് പോലെയുള്ല പ്രൊഫഷണല്‍ കോശ്സ് പഠിച്ചിറങ്ങിയവര്‍ പോലും ഇവിടെ തെക്ക് വടക്ക് നടക്കുന്ന സ്ഥിതിയാണിപ്പോള്‍, ജോലി സാദ്ധ്യതകള്‍ അന്വേഷിച്ച് അവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ കുറയുന്നത് നമ്മുടെ സാമ്പത്തിഅ അടിത്തര തന്നെയല്ലേ? ബൌദ്ധികമായി ഏറെ മുന്നിലാണ്, മലയാളി കുട്ടികള്‍ , പക്ഷേ അവസരങ്ങളുടെ അഭാവം അവരെ പിന്തള്ളാന്‍ കാരണമാക്കപ്പെടുന്നുണ്ട്.

ആവശ്യമില്ലാത്തവര്‍ക്കും സ്വകാര്യ കോളേജുകള്‍ അനുവദിക്കുന്ന പ്രവണത നമ്മുടെ സര്‍ക്കാര്‍ നിര്‍ത്തലാക്കുക തന്നെ വേണം. വായ്പ്പകള്‍ സര്‍ക്കാരിന്‍റെ പിന്‍ബലത്തോടെ പലിശ കുറച്ച് ബാങ്കുകള്‍ ഏറ്റെടുക്കട്ടെ, കഴിവുള്ള കുട്ടികളെ സര്‍ക്കാര്‍ കോളേജുകള്‍ ഏറ്റെടുക്കട്ടെ, റാങ്ക് അനുസരിച്ച് ജോലി നല്‍കുമ്പോള്‍ ശബളം പിടിച്ചിട്ടാണെങ്കിലും ലോണ്‍ തിരികെ സര്‍ക്കാരിനു തന്നെ തിരിച്ചടപ്പിക്കാവുന്ന നിയമം വരട്ടെ. സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കട്ടെ, അങ്ങനെയെങ്കിലും കേരളത്തിനു പുറത്തേയ്ക്ക് പഠനത്തിനു പോകുന്ന നിര്‍ദ്ധന കുട്ടികളുടെ എണ്ണം കുറയുമോ എന്ന് നോക്കാമല്ലോ. ഈയടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ വേദനിപ്പിച്ചു, കേരളത്തില്‍ നിന്ന് പഠനത്തിനെന്നും പറഞ്ഞ് ബാംഗളൂര്‍ പോലെയുള്ള നഗരങ്ങളില്‍ പോയ കുട്ടികള്‍ പൈസ ഉണ്ടാക്കാനായി സ്വന്തം മാനം വില്‍ക്കുന്നു. ഇതിലും വലിയ സാംസ്കാരിക അധപതനം എന്തുണ്ട് നമുക്ക് നേരിടുവാനായി?
ലക്ഷങ്ങള്‍ ലോണെടുത്ത് വിദ്യാഭ്യാസത്തിനായി വിടുന്ന കുട്ടികള്‍ ഒടുവില്‍ വായ്പ തിരിച്ചടയ്ക്കുന്നത് ഇതു പോലെയുള്ല മാര്‍ഗ്ഗങ്ങളില്‍ കൂടിയാണെങ്കില്‍ എന്തിന്, ഇവിടെയൊരു വിദ്യാഭ്യാസ വകുപ്പ്? ഒരു മന്ത്രി? അല്ലാത്തവര്‍ ശ്രുതിയെ പോലെ ആത്മഹ്ത്യ ചെയ്യാനാനെങ്കില്‍ ഇവിടെയെന്തിന്, സര്‍ക്കാരിന്‍റെ വായ്പാ നയം?
അതിനെതിരേയാണ്, പൊരുതേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥനെ ജയിലിട്ടതു കൊണ്ടോ, ശ്രുതിയുടെ മരണത്തില്‍ പ്രതിഷേധിച്ചതു കൊണ്ടോ ഒന്നുമാകാന്‍ പോകുന്നില്ല, വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറട്ടെ, അതു മാത്രമേയുള്ളൂ ഇനി സര്‍ക്കാരിന്‍റെ മുന്നിലുള്ള പോംവഴി, അതിനു കഴിയാത്ത അധികൃതര്‍ വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാമെന്നുമുള്ള വ്യാമോഹം കളയട്ടെ... പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്, സമൂഹത്തിനാവശ്യം

ക്ലാസ്സില്‍ പോയി ഗിന്നസില്‍ കയറാം!‍
പഠിക്കാന്‍ വിട്ടാല്‍ ആത്മാര്‍ഥമായി സ്‌കൂളില്‍ പോകുന്ന എത്ര വിദ്യാര്‍ഥി സുഹൃത്തുക്കള്‍ കാണും? ഒരു ദിവസമെങ്കിലും ക്ലാസ്സില്‍ പോകാതെ മടിപിടിച്ചിരിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍, കഴിഞ്ഞ 14 വര്‍ഷത്തിനിടയ്‌ക്ക് ഒരിക്കലും ക്ലാസ്‌ കട്ട്‌ ചെയ്യാതിരുന്ന ഒരു വിദ്യാര്‍ഥിയുണ്ട്‌- കാണ്‍പൂരിലെ സെന്റ്‌ അലോഷ്യസ്‌ സ്‌കൂളിലെ മുഹമ്മദ്‌ ഒമര്‍. ഇദ്ദേഹം തന്റെ അപൂര്‍വ നേട്ടത്തിന്റെ പേരില്‍ ഗിന്നസ്‌ റെക്കോഡ്‌ സ്വന്തമാക്കാനുളള ശ്രമത്തിലാണ്‌.
കഴിഞ്ഞ മാസമാണ്‌ ഒമര്‍ 12-ാം ക്ലാസ്സ്‌ പരീക്ഷ എഴുതിയത്‌. പത്താം തരം വരെ ബോധപൂര്‍വമല്ലായിരുന്നു ഒമര്‍ ക്ലാസ്സ്‌ മുടക്കാതിരുന്നത്‌. എന്നാല്‍, പത്തില്‍ കടന്നപ്പോള്‍ ഇനി ക്ലാസ്‌ മുടക്കില്ല എന്ന്‌ ദൃഢപ്രതിജ്‌ഞ എടുക്കുകയായിരുന്നു എന്നും ഒമര്‍ പറയുന്നു.
തങ്ങള്‍ താമസിക്കുന്ന കാണ്‍പൂരിലെ ടെക്ക്‌ബാഗ്‌ പ്രദേശം വെളളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയാലും ഒമര്‍ ക്ലാസ്സില്‍ പോക്ക്‌ മുടക്കിയിരുന്നില്ല. അസുഖമായാല്‍ ഗുളിക കഴിച്ച ശേഷം ക്ലാസ്സിലേക്ക്‌ പോകുമായിരുന്നു എന്നും ഒമറിന്റെ പിതാവ്‌ മൊഹമ്മദ്‌ ഇക്രം പറയുന്നു. എന്നാല്‍, തന്റെ ഈ നേട്ടത്തിന്റെ പിന്നില്‍ ക്ലാസ്സ്‌ മുടക്കരുത്‌ എന്നഅമ്മയുടെ ഉപദേശമാണെന്ന്‌ ഒമര്‍ പറയുന്നു.
എന്തായാലും ഈ നേട്ടത്തിന്റെ യാത്രയില്‍ ഒമര്‍ ഒറ്റക്കാവില്ല. ഇപ്പോള്‍ പത്തില്‍ പഠിക്കുന്ന ഒമറിന്റെ ഇളയ സഹോദരനും ഇതുവരെയായും ക്ലാസ്സ്‌ മുടക്കിയിട്ടില്ല!
from : http://mangalam.com/index.php?page=detail&nid=569858&lang=malayalam

***********************************************************************************
സ്വകാര്യ സ്കൂളുകളും വിവരാവകാശ നിയമവും
Published on Mon, 05/07/2012 - on Madhyamam
അഡ്വ. ഡി.ബി. ബിനു


സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇനി അവയുടെ സ്വകാര്യമല്ല. അവയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സുതാര്യമായിരിക്കുകയും വേണം. സ്വകാര്യ സ്കൂളുകളിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന കേന്ദ്ര വിവരാവകാശ കമീഷന്‍െറ ഉത്തരവ് ശ്രദ്ധേയമാണ്. ന്യൂദല്‍ഹിയിലെ ‘പിനാക്കിള്‍’ എന്ന സ്വകാര്യ സ്കൂളിലെ അധ്യാപികയായ ബിന്ദു ഖന്ന തന്‍െറ സര്‍വീസ് സംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ട് സ്കൂളിനെ സമീപിച്ചുവെങ്കിലും സ്കൂള്‍ അധികൃതര്‍ ഒരു മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. പൊതുതാല്‍പര്യവുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ വിവരങ്ങളായതിനാല്‍ അത് നല്‍കാനാവില്ല എന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിവരം നല്‍കാന്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും അപ്പലേറ്റ് അതോറിറ്റിയും സ്കൂള്‍ മാനേജറോട് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം തയാറായില്ല. ബിന്ദു ഖന്ന കേന്ദ്ര വിവരാവകാശ കമീഷന് രണ്ടാം അപ്പീല്‍ സമര്‍പ്പിച്ചു. വിവരം നല്‍കണമെന്ന അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കാന്‍ വിവരാവകാശ കമീഷന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. ‘മൂന്നാം കക്ഷി’യായ സ്കൂള്‍ മാനേജറുടെ വിശദീകരണം കേള്‍ക്കാതെയുള്ള കമീഷന്‍െറ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ ദല്‍ഹി ഹൈകോടതിയെ സമീപിച്ചു. മൂന്നാം കക്ഷിയായ സ്കൂള്‍ മാനേജറുടെ കൂടി വിശദീകരണത്തിന് അവസരം നല്‍കിയതിനുശേഷം കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ദല്‍ഹി ഹൈകോടതി വിവരാവകാശ കമീഷന് നിര്‍ദേശം നല്‍കി.
വിവരാവകാശ നിയമത്തിലെ 8 (1)(ജെ) വകുപ്പുപ്രകാരം, വ്യക്തിയുടെ പൊതുതാല്‍പര്യമില്ലാത്ത സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ സര്‍വീസുമായി ബന്ധപ്പെട്ട രേഖകള്‍ സ്വകാര്യവിവരങ്ങള്‍ എന്നുപറഞ്ഞ് നിരസിക്കാന്‍ പാടില്ലെന്ന് ട്രീസാഐറിഷും തപാല്‍വകുപ്പും തമ്മിലുള്ള കേസിലും കനറാ ബാങ്കിന്‍െറ കേസിലും കേരള ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്‍ തന്‍െറതന്നെ സര്‍വീസ് രേഖകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തോട് ചോദിക്കുന്നത് എങ്ങനെ വ്യക്തിയുടെ സ്വകാര്യതയിലേള്ള കടന്നുകയറ്റമാകും? മാത്രമല്ല, 8(1)(ജെ) വകുപ്പിന്‍െറ അപവാദമായി വിവരാവകാശ നിയമത്തില്‍ പറയുന്നത് പാര്‍ലമെന്‍േറാ സംസ്ഥാന നിയമസഭകളോ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ട വിവരങ്ങള്‍ 8(1)(ജെ) വകുപ്പിന്‍െറ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് നിരസിക്കാന്‍ പാടുള്ളതല്ല എന്നാണ്. ചുരുക്കത്തില്‍, ഒരു നിയമസഭാ സാമാജികന്‍െറ തലത്തിലേക്ക് ഒരു പൗരനെ ഉയര്‍ത്തുന്നതാണ് വിവരാവകാശ നിയമത്തിലെ ഈ വ്യവസ്ഥ.
സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാറില്‍നിന്ന് ഗണ്യമായ ധനസഹായം ലഭിക്കുന്നതോ ആയ സന്നദ്ധസംഘടനകളും വിവരാവകാശ നിയമത്തിലെ ‘പൊതു അധികാരി’ എന്ന നിര്‍വചനത്തില്‍ വരുന്നു. സ്വകാര്യ എയ്ഡഡ് കോളജുകളും സഹകരണ സംഘങ്ങളും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുന്നുവെന്ന് കോടതി വിധികളുണ്ട്. എന്നാല്‍, സര്‍ക്കാറില്‍നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിക്കാത്ത അംഗീകൃത സ്കൂളുകള്‍ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുമോ എന്ന പ്രശ്നമാണ് വിവരാവകാശ കമീഷന്‍ പരിശോധിച്ചത്. ദല്‍ഹി വിദ്യാഭ്യാസ ചട്ട പ്രകാരം വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയുള്ളൂവെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. ബജറ്റ്, എസ്റ്റിമേറ്റ്, വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്, ഫീസ് വിവരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ രേഖകളാണ് വിദ്യാഭ്യാസ ചട്ട പ്രകാരം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സ്വകാര്യ സ്കൂളില്‍നിന്ന് വാങ്ങാന്‍ അധികാരമുള്ളത്. ചട്ട പ്രകാരമല്ലാത്ത രേഖകളാണ് അപേക്ഷക വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന ‘മൂന്നാംകക്ഷി’യായ സ്കൂളിനോട് ആവശ്യപ്പെട്ടത്.
പൊതുവായ ചുമതല നിര്‍വഹിക്കുന്ന ‘മൂന്നാം കക്ഷി’യായ സ്വകാര്യ സ്കൂള്‍, പൊതു താല്‍പര്യമില്ലാത്ത സ്വകാര്യ വിവരമാണ് എന്ന കാരണം പറഞ്ഞ് പൗരന് വിവരം നിഷേധിക്കാന്‍ കഴിയില്ല എന്ന് കമീഷന്‍ വ്യക്തമാക്കി. ദല്‍ഹി വിദ്യാഭ്യാസ ചട്ടത്തില്‍ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെ എന്നു വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്കൂളിലെ ഏതു രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ഈ ചട്ടം പറയുന്നു. സര്‍ക്കാറിനുള്ള ഈ അധികാരം വിവരാവകാശ നിയമത്തിലൂടെ പൗരന് ലഭിക്കുന്നു. ഈ നിബന്ധന പാലിക്കാത്ത സ്ഥാപനത്തിന്‍െറ അംഗീകാരം റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനുള്ള അധികാരം ഉപയോഗിച്ച് സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് രേഖകള്‍ പൗരന് വാങ്ങിനല്‍കണം.
*************************************************************************************
വിദ്യാഭ്യാസ വായ്പയുടെ പ്രത്യാഘാതങ്ങള്‍
Published on Tue, 05/01/2012 - on Madhyamam Daily
കേരളത്തിലെ വായ്പാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍െറ ഇരകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് സ്ഫോടനാത്മകമായ സ്ഥിതിയിലെത്തിച്ചേര്‍ന്നിരിക്കുന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം മൂന്നരലക്ഷം വിദ്യാര്‍ഥികളാണ് വായ്പാകെണിയില്‍ അകപ്പെട്ടിട്ടുള്ളത്. മൂന്നരലക്ഷം വിദ്യാര്‍ഥികളെന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് മൂന്നരലക്ഷം കുടുംബങ്ങള്‍ എന്നര്‍ഥം. അവര്‍ വിവാഹിതരാവുന്നതോടെ കുടുംബബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ നീളും. കടബാധ്യതകളുടെ അവശേഷിപ്പുകള്‍ പേറി പുതിയ ജീവിതമാരംഭിക്കുന്നവര്‍ പ്രതിസന്ധികളുടെ നീര്‍ച്ചുഴികളില്‍ അകപ്പെട്ടു തളര്‍ന്നുപോകും. ആ അതിര്‍വരമ്പില്‍ കേരളം എത്തിനില്‍ക്കുന്നതിന്‍െറ ഭീകരചിത്രമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കനറാബാങ്കും നല്‍കുന്ന പുതിയ സ്ഥിതിവിവരക്കണക്കുകള്‍.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ വിവരമനുസരിച്ച് 2010വരെ കേരളത്തില്‍ ആകെ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ 8045 കോടി രൂപയായിരുന്നു. എന്നാല്‍, 2011 സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ കനറാബാങ്ക് നല്‍കുന്നത് വായിക്കുമ്പോള്‍ ആകെത്തുക 10,000 കോടി കവിഞ്ഞിരിക്കുന്നു. 10,632 കോടി 60 ലക്ഷത്തി 41,000 രൂപയാണ് 2012ലെ കണക്കുകള്‍ കൂട്ടാതെ തന്നെ വിതരണം ചെയ്യപ്പെട്ട തുക. മേല്‍പറഞ്ഞ മൂന്നരലക്ഷം കുടുംബങ്ങള്‍ ഈ തുക കൈപ്പറ്റിയിട്ടുണ്ട്. കൈപ്പറ്റിയെന്ന് പറഞ്ഞാല്‍ അവരുടെ കൈകളിലേക്കായിരുന്നില്ല. അവ നേരെ കേരളത്തിലെ വിവിധ സ്വാശ്രയ സ്ഥാപനങ്ങളിലേക്കാണ് ഒഴുകിയിട്ടുള്ളത്. ആ തുക വാങ്ങിക്കൊടുക്കുന്നതിന് ഇടനിലക്കാരും ഒരു വലിയ സംഖ്യ കമീഷന്‍ പറ്റിക്കഴിഞ്ഞു. ഇനി അതിന്‍െറ പലിശകൂടി കൂട്ടുമ്പോള്‍ വരുന്ന മഹാസംഖ്യയുടെ തിരിച്ചടവാണ് സാമൂഹിക ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നത്. ബാങ്കുകള്‍ ഇനി കൊടുക്കാനിരിക്കുന്ന തുകയുടെ കാര്യം നില്‍ക്കട്ടെ. കൊടുത്ത തുക കേരളത്തിന് താങ്ങാവുന്നതാണോ? തിരിച്ചടക്കാനുള്ള കഴിവ് എത്ര പേര്‍ക്കുണ്ടാവും? വലിയൊരു ശതമാനത്തിന് തുക തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ബാധ്യത ആരേറ്റെടുക്കും? അതല്ലെങ്കില്‍ എന്തായിരിക്കും അതിന്‍െറ പ്രത്യാഘാതങ്ങള്‍?
എല്ലാവര്‍ക്കും ആധിയും വ്യാധിയും പലിശയെക്കുറിച്ച് ഓര്‍ത്താണ്. നിസ്സംശയമായും പലിശ ഒരു മഹാഭീകരന്‍ തന്നെ. പലിശയിളവ് അനുവദിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്ന മൊറട്ടോറിയം കാലാവധി കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം എന്നുള്ളത് രണ്ടുവര്‍ഷമാക്കി ഉയര്‍ത്താന്‍ ആര്‍.ബി.ഐ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം യഥാര്‍ഥത്തില്‍ പലിശയിളവില്ലായെന്നതാണ് സത്യം. കാരണം, വായ്പയെടുക്കുന്ന ദിവസം മുതലുള്ള പലിശ മൊറട്ടോറിയം കാലം കഴിയുമ്പോള്‍ കൂട്ടുപലിശയെന്ന പേരില്‍ തിരിച്ചടക്കണം. കോഴ്സ് കാലാവധിയില്‍ അടക്കണ്ടായെന്നതുകൊണ്ട് ബാങ്കിന് നഷ്ടമൊന്നുമില്ല. കാലാവധി കഴിയുമ്പോള്‍ റിക്കവറി നടപടികളാരംഭിക്കാം. അടക്കാന്‍ മൂന്നുതവണ വൈകിയാല്‍ അത് കിട്ടാക്കടമായിത്തീരും. മാത്രമല്ല, പലിശയുടെ തോത് വീണ്ടുമുയരും.
അങ്ങനെ ബാധ്യതയുടെ അളവ് വര്‍ധിച്ചുകൊണ്ടായിരിക്കും. സംസ്ഥാന ബജറ്റിന്‍െറ അവതരണ സമയത്ത് ധനമന്ത്രി വിദ്യാഭ്യാസ വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തട്ടിമൂളിക്കുകയുണ്ടായി. എന്നിട്ട്, ബാങ്കുകളോട് പലിശയിളവ് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി നടക്കുകയാണദ്ദേഹം. പലിശയുടെ ബാധ്യതതന്നെ ഏകദേശം 3000 കോടിയോളം വരും. അത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമോ? അങ്ങനെയെങ്കില്‍ ആ തുക മാത്രം മതിയല്ലോ, വിദ്യാഭ്യാസച്ചുമതല ഭംഗിയായി സര്‍ക്കാറിന് നിര്‍വഹിക്കാം.
വിദ്യാഭ്യാസചുമതലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും എല്ലാം സ്വാശ്രയ വിപണിയുടെ നിയന്ത്രണങ്ങള്‍ക്കു വിടുകയുംചെയ്തതിന്‍െറ പരിണതി അചിന്തനീയമായിരിക്കുന്നു. കടബാധ്യത, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടും. ഏറ്റവുമധികം വായ്പയെടുത്തവര്‍ സ്വാശ്രയ എന്‍ജിനീയറിങ്, നഴ്സിങ് മേഖലകളിലുള്ളവരാണ്. 4000 മുതല്‍ 7000 രൂപവരെ ശമ്പളം പറ്റുന്ന നഴ്സുമാര്‍ക്ക് ആയുഷ്കാലം പണിയെടുത്താലും വായ്പാബാധ്യതകള്‍ പൂര്‍ത്തീകരിക്കാനാവില്ല. എന്‍ജിനീയറിങ് രംഗത്തും സ്ഥിതി ശോഭനമല്ലെന്ന് സൂചനകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, ജീവിതത്തിന്‍െറ നല്ലൊരുഭാഗം വായ്പയുടെ തിരിച്ചടവിനുവേണ്ടി പ്രയത്നിക്കേണ്ട ഗതികേടിലാണ് ഉന്നതവിദ്യാസമ്പന്നര്‍. ഇതൊക്കെ ജോലികിട്ടുന്നവരുടെ കാര്യമാണ്. അഥവാ, കിട്ടുമെന്ന പ്രതീക്ഷയിലുള്ള കണക്കുകൂട്ടലുകളാണ്. നല്ലൊരു വിഭാഗത്തിന് ജോലിസാധ്യത തന്നെ ബാലികേറാമലയാണെന്ന കാര്യം വിസ്മരിക്കരുത്.
അങ്ങനെ വരുമ്പോള്‍, ബാങ്കിങ് മേഖലയില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. സ്റ്റേറ്റ്ബാങ്ക് ഗ്രൂപ്പുകളെയാണ് ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ഏറ്റവുമധികം വായ്പ നല്‍കിയ ബാങ്കുകള്‍ എസ്.ബി.ഐയും എസ്.ബി.ടിയുമാണ്. സ്റ്റേറ്റ് ബാങ്ക് പ്രതിസന്ധിയിലായാല്‍, സമ്പദ്ഘടനയില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രതികരണങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് ചിന്തിച്ച് തുടങ്ങാം. 10,000 കോടി എന്നത്, സംസ്ഥാന റവന്യൂകമ്മിയായും ധനക്കമ്മിയായും പ്രത്യക്ഷപ്പെടുന്ന തുകകളേക്കാള്‍ എത്രയോമടങ്ങ് വലുതാണെന്നകാര്യം ആലോചിക്കുമ്പോഴാണ് വിദ്യാഭ്യാസ വായ്പ എന്ന കെണിയില്‍ അകപ്പെട്ട കേരളത്തിന്‍െറ ദുരവസ്ഥ ബോധ്യപ്പെടുക.
കേരളത്തിലെ വിദ്യാഭ്യാസ വായ്പയുടെ തുക ദേശീയശരാശരിയില്‍ ഏറ്റവും മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഏപ്രിലില്‍ പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ വിദ്യാഭ്യാസ വായ്പാ ബാധ്യത 43,801 കോടിയാണെന്ന് പറയുന്നു. ഏറ്റവുമധികം വായ്പ നല്‍കിയ എസ്.ബി.ഐ 12,402 കോടി രൂപയാണ് ഇന്ത്യയിലാകെ 2012 ഫെബ്രുവരി വരെ വിതരണം ചെയ്തത്രെ. ഏകദേശം ആ സംഖ്യയിലേക്ക് കേരളമെന്ന കൊച്ചു സംസ്ഥാനം ഒറ്റക്ക് കടക്കുകയാണ്. എല്ലാം സ്വാശ്രയ വിപണിയുടെ കഴുത്തറുപ്പന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് ഓര്‍ക്കുക. മധ്യവര്‍ഗക്കാരെയും ദരിദ്രജനവിഭാഗങ്ങളെയും ഒരേപോലെ പിഴിയാന്‍ ബാങ്ക് ലോണ്‍ സമ്പ്രദായം വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തിരിക്കുന്നു.

പ്രശ്നത്തിന്‍െറ അടിവേരുകള്‍ വായ്പാധിഷ്ഠിത വിദ്യാഭ്യാസമെന്ന നീചമായ സങ്കല്‍പത്തിലാണ് കുടികൊള്ളുന്നത്. വിദ്യാഭ്യാസ വ്യാപനത്തെക്കുറിച്ചുള്ള പ്രഘോഷണങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ ഭരണകൂടത്തിനുവേണ്ടി ഒരുക്കിയ വലിയ കെണിയാണ് വിദ്യാഭ്യാസ വായ്പയെന്ന് ആദ്യം അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സ്വാശ്രയ കച്ചവടലോബികളുടെ നീരാളിക്കൈകള്‍ പിടിമുറുക്കിക്കഴിഞ്ഞ വേളയിലാണ് ചെന്നുപെട്ടിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. കേന്ദ്രമന്ത്രി കപില്‍സിബല്‍ 2009ല്‍ തന്നെ 20,000 കോടിയുടെ വിദ്യാഭ്യാസവായ്പയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരുന്നു. ബാങ്കുകളുടെ ഉദാരമായ വായ്പാനയത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പൊടിപൊടിച്ചു. വായ്പ കൊടുക്കാത്ത ബാങ്ക് നയത്തിനെതിരെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനും ഇറങ്ങി. വിദ്യാഭ്യാസവ്യാപനത്തിന് വായ്പ വേണമെന്ന മുറവിളി, ഭാവി വിദ്യാഭ്യാസം വായ്പയിലൂന്നിയതാകണമെന്ന വ്യക്തമായ സന്ദേശം കൈമാറുന്നതായിരുന്നു. അതിന്‍െറ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങളെക്കുറിച്ചും അതിലന്തര്‍ഭവിച്ചിരിക്കുന്ന ഭരണകൂട ഒളി അജണ്ടകളെക്കുറിച്ചും അജ്ഞരായിരുന്ന മനുഷ്യര്‍ കുടുംബഭാഗങ്ങളോ കുടുംബംതന്നെയോ പണയപ്പെടുത്തി വായ്പാകെണിയില്‍ വീണുകൊണ്ടിരുന്നു. പിന്നീട് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മാറി. പലിശരഹിത വായ്പ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പുതിയത്. അപ്പോഴും കളി ബാങ്കിന്‍െറ മുറ്റത്തുതന്നെ. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസരംഗത്ത് ഇനിയൊരു മുതല്‍മുടക്ക് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകില്ലായെന്ന് ഉറപ്പാക്കുകയല്ലേ വായ്ത്താരികള്‍ മുഴക്കുന്നവരുടെ ഉന്നം? അതുതന്നെയാണ് ഇതിലെ ഏറ്റവും അപകടകരമായ വഴിത്തിരിവ്. ഇതൊരു പിന്മടക്കമാണ്. ജനങ്ങളുടെ വിദ്യാഭ്യാസചുമതല ജനങ്ങള്‍തന്നെ കടമെടുത്ത് നടത്തിക്കൊള്ളണമെന്ന നയംമാറ്റം. അതിന് ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുക എന്ന സാമൂഹികദ്രോഹം കൂടി അധികാരികള്‍ ചെയ്തുകൂട്ടുന്നു. സമൂഹത്തിന്‍െറ സമനില തെറ്റിക്കുന്ന ചെയ്തികളാണിതെന്ന് അധികാരികള്‍ തിരിച്ചറിയണം. കേരളത്തിന് ഈ ബാധ്യത താങ്ങാനാവില്ല. സര്‍ക്കാറിന്‍െറ ഖജനാവ് ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ശുദ്ധജലത്തിനുമാണ് ഉപയോഗിക്കേണ്ടതെന്ന് പറയുന്നവരെ പഴഞ്ചന്മാരായി മുദ്രയടിക്കുന്നതിനുപകരം, അതിനായി പരിശ്രമിക്കാന്‍ സര്‍ക്കാറുകളെ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടത്. വലിയ ദുരന്തങ്ങള്‍ക്ക് മുമ്പ് അത് ചെയ്യാനാകണം. വിദ്യാഭ്യാസ വായ്പയുടെ ഈ കയറ്റംകണ്ട് ആനന്ദിക്കുകയല്ല, കണ്ണുതുറന്ന് യാഥാര്‍ഥ്യങ്ങള്‍ കാണുകയാണ് വേണ്ടത്.

No comments:

Post a Comment